|    Nov 16 Fri, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍ഭാടങ്ങള്‍ക്ക് മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് നല്‍കണം

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ആഘോഷങ്ങളില്‍ ആര്‍ഭാടം ഒഴിവാക്കി അതിനായി മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. നല്ല മനസ്സുള്ളവര്‍ ഇതു പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ടു വരണമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സാധനസാമഗ്രികള്‍ ശേഖരിച്ച് ദുരിതബാധിതര്‍ക്ക് എത്തിച്ചു നല്‍കിയവരുടെ പ്രവത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. നനഞ്ഞ നോട്ടുകള്‍ മാറ്റി നല്‍കാമെന്നു റിസര്‍വ് ബാങ്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്നും പറഞ്ഞ് ചിലര്‍ സ്വന്തംനിലയില്‍ ഫണ്ട് ശേഖരണവുമായി രംഗത്ത് വന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അക്കൗണ്ട് തുടങ്ങി പണം വാങ്ങുന്നുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 3,244 ക്യാംപുകളില്‍ 1,01,491 പുരുഷന്‍മാരും 2,12,735 സ്ത്രീകളുമടക്കം 10,78,023 ദുരിതബാധിതരാണുള്ളത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണതയിലേക്കെത്തുകയാണ്. അവസാനത്തെ ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരും. ഇന്നലെ മാത്രം 602 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യസാധനങ്ങളില്‍ എത്തിക്കുന്നവര്‍ നേരിട്ട് അവ വിതരണം ചെയ്യാതെ ക്യാംപിലെ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. ആഘോഷങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളെ ആദരിക്കും. ഈ മാസം 29ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇനി ഊന്നല്‍ നല്‍കേണ്ടത് നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 37,248 കോടി രൂപയാണ് പദ്ധതി അടങ്കല്‍ തുകയായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ നിര്‍മാണത്തിന് 10,330 കോടി രൂപയാണ്. എന്നാല്‍ പ്രളയത്തില്‍ സംസ്ഥാനത്തിന് ആകെ നഷ്ടം 20,000 കോടി രൂപയാണെന്ന് കഴിഞ്ഞദിവസം പ്രാഥമികമായി കണക്കാക്കിയിരുന്നു. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ എത്രയോ അധികമാണ്. പലയിടങ്ങളിലും വീടുകളിലേക്കു മടങ്ങിയെത്താനുള്ള സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss