|    Aug 17 Thu, 2017 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ബിഐ പലിശനിരക്ക് 0.25 ശതമാനം കുറച്ചു ; ഭവന, വാഹന വായ്പാ പലിശ കുറയും

Published : 3rd August 2017 | Posted By: fsq

 

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കില്‍ കുറവു വരുത്തി പുതിയ വായ്പാനയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശനിരക്കായ 6.25 ശതമാനത്തില്‍ നിന്ന് 0.25 ശതമാനമാണ് കുറച്ചത്. 6 ശതമാനമായിരുന്ന റിവേഴ്‌സ് റിപോ നിരക്കും 0.25 ശതമാനം കുറച്ചു. 2016 ഒക്ടോബറിനുശേഷം ആദ്യമായാണ് ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കുന്നത്. ആറുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്. റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ വാഹന, ഭവന വായ്പകളുടെ പലിശയും കുറച്ചേക്കും. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി(എംപിസി)യാണ് നയപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ വിതരണക്കാരായ എസ്ബിഐ കഴിഞ്ഞദിവസം സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ അരശതമാനം കുറവു വരുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക