|    Nov 20 Tue, 2018 3:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ബിഐ ഗവര്‍ണര്‍ക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

Published : 5th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്നു 50 കോടിയോ അതിലധികമോ തുക വായ്പയെടുത്തു മുങ്ങിയവരുടെ പേരുകള്‍ സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും വെളിപ്പെടുത്താതിരുന്നതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിരിച്ചടവില്ലാത്ത വായ്പ സംബന്ധിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ കത്ത് പരസ്യപ്പെടുത്താന്‍ സിഐസി പ്രധാനമന്ത്രിയുടെ ഓഫിസ്, ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന സിഐസിയുടെ നിര്‍ദേശം സുപ്രിംകോടതി ശരിവച്ചതാണ്. എന്നിട്ടും അത് നടപ്പാക്കാത്തതിനു പരമാവധി പിഴ വിധിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാത്തതിന് ആര്‍ബിഐയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ ശിക്ഷിക്കുന്നത് പരിഗണിക്കുന്നില്ലെന്നും ഉന്നത അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss