|    Dec 12 Wed, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ബിഐ: ഇന്ന് നിര്‍ണായക യോഗം

Published : 19th November 2018 | Posted By: kasim kzm

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ണായക ബോര്‍ഡ് യോഗം ഇന്ന്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനം കൈമാറുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) വായ്പാ ലഭ്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധനമന്ത്രാലയം നാമനിര്‍ദേശം ചെയ്തവരും ചില സ്വതന്ത്ര ഡയറക്ടര്‍മാരും ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും സംഘവുമായി കൊമ്പുകോര്‍ക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇരുപക്ഷവും സമവായത്തിലെത്തുമെന്നാണ് സൂചന.
ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ യോഗത്തില്‍ രാജി പ്രഖ്യാപിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത്തരം കടുത്ത തീരുമാനങ്ങള്‍ ഉണ്ടാവില്ലെന്നാണ് പുതിയ വാര്‍ത്ത. മോദിയുമായും അമിത് ഷായുമായും ബന്ധമുള്ള ഉന്നതര്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ആര്‍ബിഐയുമായുള്ള കേന്ദ്രത്തിന്റെ ബന്ധം വഷളാക്കിയത്.
എന്നാല്‍, കേന്ദ്ര ബാങ്കുമായുള്ള അസ്വാരസ്യം നീട്ടിക്കൊണ്ടുപോവാനും സര്‍ക്കാരിന് താല്‍പര്യമില്ല. ഇത്തരം വിവാദങ്ങള്‍ നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കുമെന്ന് മാത്രമല്ല, പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്യുമെന്നതാണ് അതിന്റെ കാരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss