|    Nov 20 Tue, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ബിഐയുടെ നിര്‍ണായക ബോര്‍ഡ് യോഗം 19ന്‌; ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും

Published : 8th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കും (ആര്‍ബിഐ) കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ 19ന് ചേരുന്ന ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് റിപോര്‍ട്ട്.
ആരോഗ്യകാരണങ്ങളാലാണ് താന്‍ ഗവര്‍ണര്‍സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പ്രമുഖ ധനകാര്യ വാര്‍ത്താ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, റിസര്‍വ് ബാങ്കിനു മേല്‍ സര്‍ക്കാര്‍ ചെലുത്തിവരുന്ന സമ്മര്‍ദമാണ് ഉര്‍ജിത്തിനെ രാജിയിലേക്കു നയിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തില്‍ ഇടപെടുന്നതില്‍ അയഞ്ഞ സമീപനം സ്വീകരിച്ച് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്താലാണ് രാജിയെന്നും സൂചനയുണ്ട്. അടുത്തവര്‍ഷം സപ്തംബറിലാണ് ഉര്‍ജിത് പട്ടേലിന്റെ കാലാവധി അവസാനിക്കുന്നത്.
കേന്ദ്രത്തിന്റെ നോട്ട്‌നിരോധന തീരുമാനത്തോട് വിയോജിച്ച രഘുറാം രാജനു പകരക്കാരനായാണ് ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ മേധാവിയായത്. 2016 നവംബര്‍ എട്ടിന് നോട്ടുകള്‍ നിരോധിക്കുന്നതിന് രണ്ടു മാസം മുമ്പ് സപ്തംബര്‍ നാലിനായിരുന്നു ഇത്.
റിസര്‍വ് ബാങ്കിനു മേല്‍ കേന്ദ്രസര്‍ക്കാര്‍ അമിതാധികാരം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മോദിയുടെ അടുപ്പക്കാരനും മുന്‍ റിലയന്‍സ് കമ്പനി ജീവനക്കാരനുമായ ഗുജറാത്ത് സ്വദേശിയായ ഉര്‍ജിത് പട്ടേല്‍ സര്‍ക്കാരുമായി ഉടക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss