|    Nov 19 Mon, 2018 6:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ബിഐയുടെ കരുതല്‍ധനം ആവശ്യപ്പെട്ടിട്ടില്ല: കേന്ദ്രം

Published : 10th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പണം ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ധനമന്ത്രാലയം നിഷേധിച്ചു. പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവയാണെന്നും ധനമന്ത്രാലയ സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
നിലവില്‍ ധനക്കമ്മി കുറഞ്ഞിരിക്കുകയാണ്. 2013-14 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 5.1 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 3.3 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിെഞ്ഞന്നും അദ്ദേഹം അവകാശപ്പെട്ടു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3.3 ആയിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിപണിയില്‍ നിന്ന് 70,000 കോടി രൂപ വായ്പയെടുക്കാനുള്ള ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണു ചെയ്തതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ആര്‍ബിഐയുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ വരെ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. നോട്ട്‌നിരോധനവും ചരക്കുസേവന നികുതി ധൃതിപിടിച്ച് നടപ്പാക്കിയതും മൂലം രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കരുതല്‍ പണം ഉപയോഗിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരവും വിമര്‍ശിച്ചിരുന്നു. റിസര്‍വ് ബാങ്കിനെ പിടിച്ചടക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചിദംബരം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss