|    Feb 25 Sun, 2018 1:43 am

ആര്‍പ്പാക്കുളം ജലസേചന പദ്ധതി മുപ്പത് വര്‍ഷങ്ങളായി നിശ്ചലാവസ്ഥയില്‍

Published : 28th January 2017 | Posted By: fsq

 

മാള: നിശ്ചലതയുടെ 30 വര്‍ഷങ്ങളുമായി മാള വലിയപറമ്പിലെ ആര്‍പ്പാക്കുളം ജലസേചന പദ്ധതി. വേനല്‍കാലത്ത് നേരിടുന്ന കുടിവെളള പ്രശനത്തിന് പരിഹാരമാകുമെന്ന്് പ്രതീക്ഷ നല്‍കിയ ജലസേചന പദ്ധതിയാണിത്. മുന്‍ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരനാണ് പദ്ധതിക്ക് പച്ചക്കൊടി വീശീയത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തിരുത്തികുളങ്ങര ജലസേചന പദ്ധതി എങ്ങുമെത്തിയില്ല. വെളളം ശേഖരിക്കാനായുളള ആര്‍പ്പാക്കുളം വശങ്ങള്‍ ഇടിഞ്ഞ് ചെളി നിറഞ്ഞ അവസ്ഥയിലാണ്. കുളത്തിലേക്ക് മഴവെളളമെത്തിയിരുന്ന തോട് നശിച്ചതോടെ വെളളമെത്തിക്കാനും സാധിക്കുന്നില്ല. കരിക്കാട്ടുചാലില്‍ നിന്ന് തോട് വഴിഅറപ്പാക്കുളത്തിലേക്ക് വെളളമെത്തിച്ചാണ് പദ്ധതി നടപ്പാക്കാനിരുന്നത്. വേനല്‍ക്കാലത്ത് കുടിവെളള പ്രശ്‌നം നേരിടുന്ന മാള പഞ്ചായത്തിലെ 11,12 വാര്‍ഡുകളില്‍ വെളളമെത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി കുളത്തിനോട് ചേര്‍ന്ന് കിണറും മോട്ടര്‍ഷെഡും നിര്‍മ്മിച്ചു. തുടര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ചിരുന്നെങ്കിലും പദ്ധതി നടപ്പാക്കാനായില്ലെന്ന് പഞ്ചായത്തംഗം പി കെ രാധാകൃഷ്ണന്‍ പറയുന്നു. പദ്ധതി പ്രവര്‍ത്തികമാകാതായതോടെ അറപ്പാക്കുളത്തു സ്ഥാപിച്ച പമ്പ് സെറ്റുകള്‍ അപ്രത്യക്ഷമായി.  കാരപ്പിളളി റോഡിന്റെ വശങ്ങളില്‍ നിന്നുളള മഴവെളളം കുളത്തിലേക്ക് എത്തുന്നതിനുളള തോട് പല ഭാഗത്തും നികത്തിയതോടെ ജലമൊഴുക്കും നിലച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിക്കാട്ടുചാലില്‍നിന്ന് വെളളമെത്തിക്കുന്ന തോട് തൊഴിലുറപ്പ് പദ്ധതി വഴി കാലാകാലങ്ങളില്‍ വൃത്തിയാക്കാറുണ്ടെങ്കിലും കുളത്തിലേക്ക് വെളളമെത്തിക്കാറില്ലെന്ന് നാട്ടുകാരും പറയുന്നു. പദ്ധതി നിലച്ചതോടെ കടുത്ത വേനലില്‍ കുടിവെളളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാരിപ്പോള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss