|    Nov 17 Sat, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആര്‍ദ്ര തുറാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

Published : 8th June 2017 | Posted By: fsq

 

അങ്കാറ: തുര്‍ക്കി ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ബാഴ്‌സലോണ മിഡ്ഫീല്‍ഡറുമായ ആര്‍ദ്ര തുറാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകനുമായി ഏറ്റുമുട്ടലുണ്ടായി വിവാദമുണ്ടായതിന് പിന്നാലെയാണ് തുറാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുര്‍ക്കി ടീമിനൊപ്പമുള്ള യാത്രക്കിടയില്‍ മാധ്യമപ്രവര്‍ത്തകനായ ബിലാല്‍ മെസെയുമായാണ് തുറാന്‍ ഏറ്റമുട്ടിയത്. മാധ്യമപ്രവര്‍ത്തകനെ കഴുത്തിന് പിടിച്ച തുറാന്‍ അയാള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. മാസിഡോനിയയുമായുള്ള മല്‍സരശേഷം തുര്‍ക്കി ടീം മടങ്ങുമ്പോഴായിരുന്നു സംഭവം. തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിശദീകരണം നല്‍കിയ താരം തുര്‍ക്കി ടീം പരിശീലകനോടും ഫെഡറേഷന്‍ പ്രസിഡന്റിനോടും സംസാരിച്ചുവെന്നും ദേശീയ ടീം വിടുകയാണെന്ന് അറിയിച്ചതായും തുറാന്‍ പറഞ്ഞു. 97 തവണ തുര്‍ക്കി ജേഴ്‌സി അണിഞ്ഞിട്ടുണ്ട് തുറാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss