|    Dec 10 Mon, 2018 1:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആര്‍ദ്രം: 155 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എട്ടു കേന്ദ്രങ്ങള്‍ നിര്‍മാണഘട്ടത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനാണു ലക്ഷ്യമിടുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് 830 തസ്തികകള്‍ കൂടുതലായി സൃഷ്ടിച്ചു. സ്റ്റാഫ്‌നഴ്‌സ്- 340, ഡോക്ടര്‍മാര്‍- 170, ലാബ് ടെക്‌നീഷ്യന്‍- 150 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷവും ഒപി പ്രവര്‍ത്തിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കു വലിയ സഹായമാണ്. സംസ്ഥാനത്തെ എട്ടു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഔട്ട് പേഷ്യ ന്റ് വിഭാഗം രോഗീസൗഹൃദമായി മാറ്റി. രോഗികള്‍ക്ക് കാത്തുനില്‍പ്പില്ലാതെ കൃത്യമായി ചികില്‍സ ലഭിക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്.
2017-18 വര്‍ഷം പ്രമേഹമുള്ള 61,983 പേരെയും രക്താതിസമ്മര്‍ദമുള്ള 90,016 പേരെയും ഇതു രണ്ടുമുള്ള 27,704 പേരെയും കണ്ടെത്തി. സംസ്ഥാനത്ത് ഇപ്പോള്‍ 24.5 ലക്ഷം പ്രമേഹരോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നുണ്ട്. രക്താതിസമ്മര്‍ദമുള്ള രോഗികള്‍ 27.8 ലക്ഷം വരും. ഈ രണ്ട് ജീവിതശൈലീ രോഗങ്ങളും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 20 ജില്ലാ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-19ല്‍ 28 താലൂക്ക് ആശുപത്രികള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കാനും തീരുമാനിച്ചു.
ജില്ല, ജനറല്‍ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗവും മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കും. 13 ആശുപത്രികളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss