|    Aug 18 Sat, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍ദ്രം മിഷന്‍503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി വിദഗ്ധ പരിശീലനം

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തിരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും (എസ്എച്ച്എസ്ആര്‍സി) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്—ട്രേഷന്റെയും (കില) ആഭിമുഖ്യത്തില്‍ ടീം ബില്‍ഡിങ് ട്രെയിനിങ്’നല്‍കുന്നു.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലെയും മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍, ഫാര്‍മസിസ്റ്റ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്—സ്, ക്ലാര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, പിആര്‍ഒ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നതിനാലാണ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പരിശീലനം നല്‍കുന്നത്. നാളെ മുതല്‍ വിവിധ ബാച്ചുകളായി തിരിച്ച് 6,000ത്തിലധികം പേര്‍ക്കാണ് വിവിധ ഘട്ടങ്ങളിലായി തൃശൂര്‍ കിലയില്‍ വച്ച് ദ്വിദിന പരിശീലനം നല്‍കുന്നത്.
ഒരു ബാച്ചില്‍ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടായ്മയുടെ വിജയമാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രവുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോള്‍ വലിയ മാറ്റമാണുണ്ടാവുന്നത്. പഞ്ചായത്തുകള്‍ അവിടത്തെ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോ പ്ലാനിങ് ഉണ്ടാക്കണം. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോള്‍ അതുംകൂടി കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മതിയായ ജീവനക്കാരെ നിയമിച്ചതിന് ശേഷമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കുന്ന്. ഓരോ കുടുംബത്തിന്റെയും ആരോഗ്യ അനുബന്ധ വിഷയങ്ങളില്‍ ഇടപെട്ട് ജനങ്ങള്‍ക്കെല്ലാം സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്തി നല്ല ആരോഗ്യാവസ്ഥ സൃഷ്ടിച്ച് ജനസൗഹൃദമാക്കുക എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. 3 ഡോക്ടര്‍മാര്‍ 4 സ്റ്റാഫ് നഴ്—സ്, ഒരു ലാബ് ടെക്—നീഷ്യന്‍, 2 ഫാര്‍മസിസ്റ്റ് എന്നീ ജീവനക്കാരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാവുക. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി സമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss