|    Aug 16 Thu, 2018 12:48 am
FLASH NEWS

ആര്‍ദ്രം മിഷന്‍ : ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാവും

Published : 7th June 2017 | Posted By: fsq

 

പാലക്കാട്: നവകേരള മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ആര്‍ദ്രം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 16 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണപുരം, കൊല്ലങ്കോട്, ഓങ്ങല്ലൂര്‍, കുമരനെല്ലൂര്‍, കുമരംപുത്തൂര്‍, വണ്ടാഴി, മാത്തൂര്‍, കല്ലടിക്കോട്, കുത്തന്നൂര്‍, അടയ്ക്കാപുത്തൂര്‍, ഒഴലപ്പതി, പുതുപ്പരിയാരം, മങ്കര, കിഴക്കഞ്ചേരി, പുതൂര്‍, നെല്ലായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് , പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും സാധാരണക്കാ ര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ‘ ആര്‍ദ്രം’ ലക്ഷ്യമിടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ് കുടുബാരോഗ്യ കേന്ദ്രം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുക,ആവശ്യമെങ്കില്‍ ഉയര്‍ന്ന തലത്തിലേയ്ക്ക് റഫര്‍ ചെയ്യുക,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കാര്യക്ഷമമായി ഇടപെടുക എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമായി വിഭാവനം ചെയ്യുന്നത്.ആദിവാസികള്‍, മത്സ്യ തൊഴിലാളികള്‍ പ്രായാധിക്യമുള്ളവര്‍ എന്നിവരുടെ ആരോഗ്യാവശ്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നിറവേറ്റുക, സര്‍ക്കാര്‍ ആശുപത്രികളുടെ വിപുലീകരണം, ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും പരിരക്ഷ, കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുക, നഴ്‌സിങ് വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രാ നിലവാരം, എന്നിവ കൂടാതെ ആരോഗ്യ പരിപാലന രംഗത്തും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനും ‘ ആര്‍ദ്രം’ വഴിയൊരുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss