|    Oct 18 Wed, 2017 7:49 am
FLASH NEWS

‘ആര്‍ദ്രം’ പഠനോപകരണ വിതരണത്തിന് തുടക്കമായി

Published : 31st May 2017 | Posted By: fsq

 

വടകര: കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല മുന്‍കൈയ്യെടുത്ത് മണ്ഡലത്തിലെ കോളനികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന സാമഗ്രികളുടെ വിതരത്തിന് മണിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മണിയൂര്‍ എടത്തുംകര മൂഴിക്കല്‍ ഐഎച്ച്ഡിപി കോളനിയില്‍ എംഎല്‍എ നിര്‍വഹിച്ചു. കുറ്റിയാടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും പിന്നോക്കം നില്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.പി.എം അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അച്യുതന്‍ പുതിയെടുത്ത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ റസാഖ് മാസ്റ്റര്‍, സി.പി വിശ്വനാഥന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷൈമ, ഖത്തര്‍ കെ എം സി സി കുറ്റിയാടി മണ്ഡലം പ്രസിഡണ്ട് നീലഞ്ചേരി കുഞ്ഞബ്ദുല്ല, കെ മുഹമ്മദ് സാലി, വാര്‍ഡ് മെമ്പര്‍ അഹമ്മദ് സാലി, എഫ്.എം മുനീര്‍, ചാലില്‍ കുഞ്ഞബ്ദുല്ല, എം കെ ഹമീദ് മാസ്റ്റര്‍, കോട്ടപ്പള്ളി ശ്രീധരന്‍ സംസാരിച്ചു. മൂഴിക്കല്‍ ചന്ദ്രന്‍ സ്വാഗതവും പി.ടി.കെ മുഹമ്മദലി നന്ദിയും പറഞ്ഞു.തുടര്‍ച്ചയായ രണ്ടാം തവണയാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ 83 കോളനികളിലെ 1200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ കിറ്റുകള്‍ നല്‍കുന്നത്. എല്‍കെജി മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക