|    Aug 17 Thu, 2017 10:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍ത്തവ അവധി : എല്ലാ വശവും പരിശോധിച്ച് പൊതുനിലപാട് സ്വീകരിക്കണം

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: തൊഴില്‍മേഖലയിലെ വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന വിഷയത്തില്‍ എല്ലാ വശവും പരിശോധന നടത്തി പൊതുനിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ശബരീനാഥന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍ത്തവമെന്നത് സ്ത്രീകളുടെ ജൈവികമായ സവിശേഷതയാണ്. അതിനെ ആ നിലയിലാണ് സമൂഹം കാണേണ്ടത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പല വിധ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ ആര്‍ത്തവ അവധിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇതിന്റെ മറ്റൊരു വശം നാം കാണാതിരുന്നുകൂടാ. തെറ്റായ വിശ്വാസങ്ങളുടെ ഭാഗമായി ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ ജോലികളില്‍ നിന്നും അയിത്തം കല്‍പിച്ച് പൊതുഇടങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്ന സാഹചര്യം ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും അതു പൂര്‍ണമായി അവസാനിച്ചുവെന്നു പറയാന്‍ കഴിയില്ല. സ്ത്രീകളുടെ ജൈവിക സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ല. എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവാവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ശബരീനാഥന്‍ ആവശ്യപ്പെട്ടു. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ സഭയില്‍ നിന്നുതന്നെ തുടങ്ങണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക