|    Oct 23 Mon, 2017 7:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരീക്ഷണങ്ങള്‍ ഫേസ്ബുക്ക് നിര്‍ത്തിവച്ചു

Published : 3rd August 2017 | Posted By: fsq

 

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു. കൃത്രിമ ബുദ്ധിയോടെ നിര്‍മിച്ച ചാറ്റ് ബോട്ട് പ്രോഗ്രാമുകള്‍ സ്ഥാപനത്തിലെ ഗവേഷകര്‍ക്ക് മനസ്സിലാക്കാത്ത തരത്തിലുള്ള ഭാഷയില്‍ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയതിനാലാണിത്. തുടക്കത്തില്‍ മനുഷ്യര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ ആശയവിനിമയം ചെയ്ത റോബോട്ടുകള്‍ പിന്നീട് സ്വന്തമായി കണ്ടെത്തിയ ഭാഷാ ശൈലി ഉപയോഗിക്കുകയായിരുന്നു. ഇതോടെ പരീക്ഷണം തങ്ങളുടെ നിയന്ത്രണങ്ങള്‍ക്കു പുറത്തുകടക്കുന്നതായി ഗവേഷകര്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നെന്നാണ് റിപോര്‍ട്ട്്. ഗവേഷണം അവസാനിപ്പിച്ചത്് ലക്ഷ്യത്തില്‍നിന്ന് വഴിതെറ്റിയതു കൊണ്ടാണെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു. ഈ രംഗത്ത് ആഗോള വിവരസാങ്കേതികവിദ്യാ രംഗത്തെ വന്‍കിട സ്ഥാപനങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഫേസ്ബുക്കിന്റെ പിന്‍മാറ്റം.കൃത്രിമ ബുദ്ധി ഭാവിയില്‍ ഭീഷണിയുയര്‍ത്തുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഐടി കമ്പനികളും ആദ്യഘട്ടത്തില്‍ ഈ സാങ്കേതികവിദ്യയോട് പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. ഫേസ്ബുക്കിലെ ഫോട്ടോകളിലെ മുഖം തിരിച്ചറിയല്‍ (ഫേസ് റെകഗിനിഷന്‍) പോലുള്ള സംവിധാനങ്ങളില്‍ ഈ സാങ്കേതികവിദ്യ ചെറിയ തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക