|    Jul 23 Mon, 2018 4:02 am
FLASH NEWS

ആര്‍ടി ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു

Published : 26th September 2017 | Posted By: fsq

 

കാക്കനാട്: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചതോടെ ജില്ലയിലെ ആര്‍ടി ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. എറണാകുളം, മൂവാറ്റുപുഴ ആര്‍ടി ഓഫിസുകളിലും ഏഴ് സബ് ഓഫിസുകളിലുമായി ജോ.ആര്‍ടിഒമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണു സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ കൂട്ടമായി അവധിയെടുത്തത്. ആറ്റിങ്ങല്‍ ആര്‍ടിഒയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിലെ ആര്‍ടി ഓഫിസുകളിലും ജോ.ആര്‍ടി ഓഫിസുകളിലും തിങ്കളാഴ്ച ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന തുടങ്ങിയവ മുടങ്ങി. ആര്‍ടി ഓഫിസുകളിലും ജോ.ആര്‍ടി ഓഫിസുകളിലുമായി 86 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പണിമുടക്കിയത്. അസോസിയേഷന്‍ പ്രസിഡന്റും ആറ്റിങ്ങള്‍ ആര്‍.ടി.ഒ.യുമായ വി. സജിതിനെ തിരിച്ചെടുക്കുക, മോട്ടോര്‍ വാഹനരംഗത്തെ മാഫിയ സംഘടനകളുടെ ഗതാഗതവകുപ്പിലെ ഭരണം അവസാനിപ്പിക്കുക, മാഫിയ സംഘടനകളുടെ ഏജന്റുമാരെ ഗതാഗത മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നു പുറത്താക്കുക, എക്‌സി. ഉദ്യോഗസ്ഥരുടെ തടഞ്ഞുവച്ച പ്രമോഷനും പൊതു സ്ഥലംമാറ്റവും ഉടന്‍ നടപ്പിലാക്കുക, നീതിപൂര്‍വം ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണ നല്‍കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് ഗസ്റ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കൂട്ട അവധിയും ധര്‍ണയും നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss