|    May 28 Sun, 2017 2:21 pm
FLASH NEWS

ആര്‍ടിഒമാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 19th June 2016 | Posted By: SMR

തൃശൂര്‍: രസീതിയടിച്ച് കോടികളുടെ അനധികൃത പണപ്പിരിവ് നടത്തിയ ആര്‍ടിഒമാര്‍ക്കെതിരേ തൃശൂര്‍ വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ഉത്തരവിട്ടതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയായ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേയാണ് പ്രാഥമികാന്വേഷണത്തില്‍ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുള്ളത്. കോടിക്കണക്കിന് രൂപയാണ് വാഹന ഡീലര്‍മാരില്‍ നിന്നും ഉടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും സംഘടന അനധികൃതമായി പിരിച്ചെടുത്തത്. ഇതിനെതിരേ അസോസിയേഷന്‍ നല്‍കിയ കേസിലാണ് വിജിലന്‍സ് ഉത്തരവ്. കെ ബി സുരേഷ് കുമാര്‍, വി വി മുജീബ് റഹ്മാന്‍, യൂനുസ് അലി, പി ജി വിശ്വനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day