|    Nov 17 Sat, 2018 11:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍ജെ വധം: മുഖ്യപ്രതി ഓച്ചിറ സ്വദേശി

Published : 5th April 2018 | Posted By: kasim kzm

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്വദേശിയെന്നു പോലിസ്. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് പോലിസ് ഇയാളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്. അലിഭായി എന്നാണു സുഹൃത്തുക്കള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത്.
അലിഭായിയുടെ സംഘത്തിനു ക്വട്ടേഷന്‍ കൊടുത്തതു രാജേഷിന്റെ ഖത്തറിലെ പരിചയക്കാരിയായ യുവതിയുടെ ഭര്‍ത്താവായ വ്യവസായിയാണ്. യുവതിയുടെ ഭര്‍ത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണ് അലിഭായി. യുവതിയുമായി രാജേഷിനുള്ള ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്. അലിഭായി ഖത്തറില്‍ എത്തിയതായിപോലിസ് സ്ഥിരീകരിച്ചു. അലിഭായിയെയും വ്യവസായിയെയും കണ്ടെത്താന്‍ പോലിസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഖത്തര്‍ പോലിസിന് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss