|    Feb 25 Sun, 2018 11:12 am
Home   >  Todays Paper  >  page 7  >  

ആര്‍ജെഡി-ബിജെപി സംഘര്‍ഷം; 6 പേര്‍ക്കു പരിക്ക്

Published : 18th May 2017 | Posted By: fsq

 

പട്‌ന: ബിഹാറില്‍ ആര്‍ജെഡി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ആറുപേര്‍ക്ക് പരിക്കേറ്റു. ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ നിരന്തര ആക്രമണം നടത്തുന്ന ബിജെപി നേതാവ് സുശീല്‍ മോദിയുടെ നടപടിയില്‍ പ്രതിഷേധിക്കാന്‍ പട്‌നയിലെ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ ആര്‍ജെഡി പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. അവര്‍ ബിജെപി ഓഫിസിനു നേരെ കല്ലെറിഞ്ഞു. ഒട്ടേറെ വാഹനങ്ങളും കേടുവരുത്തി. ഇതേതുടര്‍ന്ന് വടികളുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.സമയോചിതമായി പോലിസ്  ഇടപെട്ട് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയെന്നും സീനിയര്‍ പോലിസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു. മുസാഫര്‍പൂരില്‍ ബിജെപി ഓഫിസ് ആര്‍ജെഡി പ്രവര്‍ത്തകര്‍ വളയാന്‍ ശ്രമിച്ചപ്പോഴും പോലിസ് ഇടപെട്ടു. അതിനാലാണ് ആക്രമണം ഒഴിവായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss