|    Aug 19 Sun, 2018 5:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍ജെഡി പ്രതിപക്ഷത്തിനൊപ്പം; എഎപി തീരുമാനം ഇന്ന്

Published : 22nd June 2017 | Posted By: fsq

 

പട്‌ന/ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പ്രതിപക്ഷത്തിനോടൊപ്പമായിരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. ജെഡിയു എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതുമായി സംബന്ധിച്ച ചോദ്യങ്ങള്‍ ലാലു അവഗണിച്ചു. രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് തങ്ങള്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്നു നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) പറഞ്ഞു. ഇന്നത്തെ പ്രതിപക്ഷ യോഗത്തിലേക്ക് എഎപിയെ ക്ഷണിച്ചിട്ടില്ല. എഎപിക്ക് ഏതാണ്ട് 9,000 വോട്ടുകള്‍ ഉണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss