|    Feb 22 Wed, 2017 12:28 pm
FLASH NEWS

ആര്‍ജെഡി എംഎല്‍എ കോടതിയില്‍ കീഴടങ്ങി

Published : 10th November 2016 | Posted By: SMR

ബിഹാര്‍ശരീഫ്: ബലാല്‍സംഗക്കേസില്‍ സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആര്‍ജെഡി എംഎല്‍എ രാജ്‌വല്ലഭ് യാദവ് കോടതിയില്‍ കീഴടങ്ങി. അഡീഷനല്‍ ജില്ലാ ജഡ്ജി ശശിഭൂഷണ്‍ പ്രസാദ് സിങ് മുമ്പാകെയാണ് എംഎല്‍എ കീഴടങ്ങിയത്. ഫെബ്രുവരി ആറിന് തന്റെ താമസസ്ഥലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. കേസെടുത്തതിനെ തുടര്‍ന്ന് നവാദ മണ്ഡലത്തിലെ എംഎല്‍എയായ യാദവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക