|    Dec 18 Mon, 2017 9:00 am
Home   >  Todays Paper  >  page 7  >  

ആര്‍ജെഡി എംഎല്‍എ കീഴടങ്ങണമെന്ന് സുപ്രിംകോടതി

Published : 9th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ആരോപണ വിധേയനായ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലാബാ യാദവ് ഇന്നുതന്നെ വിചാരണക്കോടതിയില്‍ ഹാജരാവണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ഇദ്ദേഹത്തിന് പട്‌ന ഹൈക്കോടതി നല്‍കിയ ജാമ്യം മരവിപ്പിച്ച് സുപ്രിംകോടതി, രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ മൊഴി രേഖപ്പെടുത്താനും വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്റെ വസതിയില്‍വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യാദവ് പീഡിപ്പിച്ചെന്നാണ് കേസ്. കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു യാദവിനെ സസ്‌പെന്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss