|    Nov 19 Mon, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ആര്‍ജെഡിയുടെ ജയം അരാറിയയെ ഭീകരതയുടെ കേന്ദ്രമാക്കും’’

Published : 16th March 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അരാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറസ് ആലമിന്റെ ജയം അവിടെ ഭീകരതയുടെ കേന്ദ്രമാക്കുമെന്നും അതു ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിനാകെ അപകടമാവുമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചു.
മന്ത്രിയുടെ പരാമര്‍ശം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നാണക്കേടാണെന്നും നിതീഷില്‍ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തിന് നല്‍കുന്ന പിന്തുണ ബിജെപി പിന്‍വലിക്കണമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. അരാറിയയില്‍ ബിജെപി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് ഗിരിരാജ് സിങ് വിവാദ പ്രസ്താവന നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ആര്‍ജെഡി പുതിയ രാഷ്ട്രീയ സംസ്‌കാരം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന് അപകടകരമായ തീവ്രവാദ പ്രത്യയശാസ്ത്രം ജനിപ്പിച്ചിരിക്കുകയാണ് അവര്‍. അത് പ്രദേശത്തു ഭീകരവാദമായി മാറും- മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss