|    Nov 25 Sat, 2017 1:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്താതെ വഗേല

Published : 8th August 2017 | Posted By: fsq

 

അഹ്മദാബാദ്: ഇന്ന് ഗുജറാത്തില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്താതെ മുന്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേല്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്ന് വഗേല പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു ബന്ധവും തനിക്കില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനെപ്പറ്റി ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയും അവസാനിപ്പിച്ചിട്ടുണ്ട്. ഓരോ വോട്ടിന്റെയും അധികാരി വോട്ടര്‍മാരാണ്. എംഎല്‍എയുടെ സ്വകാര്യ സ്വത്താണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ അയാളുടെ വോട്ട്. അതിനാല്‍ താന്‍ വോട്ട് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തേണ്ട കാര്യമില്ല- വഗേല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക