|    Oct 19 Fri, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍കെ നഗറില്‍ ഡിസംബര്‍ 31നകം ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവ്‌

Published : 19th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 31നകം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ സീറ്റ് ഒഴിവു വന്നത്. കെ കെ രമേശ് എന്നയാള്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് ഡിസംബര്‍ 31നകം ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ 12ന് ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss