|    Feb 25 Sun, 2018 5:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍കെ നഗര്‍ വോട്ടെടുപ്പ് നാളെ

Published : 20th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്. ഇ മധുസൂദനനാണ് അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥി. വിമത നേതാവ് ടിടിവി ദിനകരനും മല്‍സരരംഗത്തുണ്ട്. എന്‍ മുരുതു ഗണേശ് ആണു ഡിഎംകെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, വിസികെ, എംഡിഎംകെ, ഇടതുപക്ഷം അടക്കം നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഡിഎംകെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 59 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാളെ വോട്ടെടുപ്പു നടക്കുന്ന,  പശ്ചിമ ബംഗാളിലെ സബംഗ്, അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് കമെംഗ്, വെസ്റ്റ് സിയാങ്, ഉത്തര്‍പ്രദേശിലെ സിക്കന്ദ്ര മണ്ഡലങ്ങളിലെ പ്രചാരണവും  ഇന്നലെ അവസാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss