|    Oct 15 Mon, 2018 8:16 pm
FLASH NEWS

ആര്‍ഒ പ്ലാന്റുകളും പ്രവര്‍ത്തന രഹിതം : വീയപുരത്തെ കുടിവെള്ള പദ്ധതികള്‍ പലതും വെള്ളത്തിലായി

Published : 8th September 2017 | Posted By: fsq

 

ഹരിപ്പാട്: വീയപുരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ച ആര്‍ഓ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചു. 5 ആര്‍ഓ പ്ലാന്റുകളാണ്  കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്.5ലക്ഷം രൂപയായിരുന്നു പദ്ധതി തുക.മേല്‍പാടം,കാരിച്ചാല്‍,പായിപ്പാട്,വീയപുരം കിഴക്ക്,പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് ആര്‍ഓ പ്ലാന്‍ുകള്‍ സ്ഥാപിച്ചത്.ഇതില്‍ വീയപുരം പടിഞ്ഞാറെ കരയിലെ പ്ലാന്‍്‌റ് മാത്രമാണ് പ്രവര്‍ത്തനമുള്ളത്. ബാക്കിയുള്ളവ ഒരുവര്‍ഷക്കാലമായി പ്രവര്‍ത്തന രഹിതമാണ്. ഇവയുടെ അറ്റകുറ്റ പണികള്‍ക്കായി 240000 രൂപ അനുവദിച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാര്‍ അറിയിച്ചു.ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി 1988ല്‍ ഡോ. കെസി ജോസഫ് എംഎല്‍എയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ചാണ് പായിപ്പാട്ട് ജലസംഭരണി നിര്‍മിച്ചത്. പ്രദേശ വാസികള്‍ക്ക് ഒരു ദിവസം 10 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വേണ്ടത്. എന്നാല്‍ ഇവിടെ രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണിയാണുള്ളത്. 4തവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഈ ആവശ്യം നിറവേറ്റാന്‍ കഴിയൂ. കുതിരശക്തി കുറഞ്ഞ മോട്ടറും വൈദ്യുതിതകരാറും ഇതിന് തടസ്സം നില്‍ക്കുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ജില്ലാപഞ്ചായത്തംഗം ജോണ്‍ തോമസ്  വെള്ളംകുളങ്ങര,കാരിച്ചാല്‍ എന്നിവിടങ്ങളില്‍  രണ്ട് മിനിടാങ്കുകള്‍ നിര്‍മിച്ചിരിന്നു. എന്നാല്‍ ഗ്രാമപ്പഞ്ചായത്ത് വേനല്‍ക്കാലങ്ങളില്‍ പലയിടങ്ങളിലും കിയോസ്‌ക്കുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ജന വാസ മില്ലാത്തകേന്ദ്രങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍  ആറുകളും കിണറുകളു മായിരുന്നു കുടിവെള്ള സ്രോതസ് .നദികള്‍ മലിനമായതും കിണറുകള്‍ അപ്രത്യക്ഷമാകുന്നതും  കാരണം വാട്ടര്‍ അഥോറിറ്റിയേയും അതുപോലെയുള്ള സര്‍ക്കാര്‍ പദ്ധതികളേയുമാണ് ആശ്രയിക്കുന്നത്.ഗ്രാമപ്പഞ്ചായത്തുകള്‍ ദീര്‍ഘവീക്ഷണമില്ലാതെ നടത്തുന്നപല പദ്ധതികളും ഫലപ്രാപ്തിയിലെത്താറില്ല.അതിനാല്‍ ഗ്രാമവാസികള്‍ മലിന ജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss