|    Mar 23 Thu, 2017 4:03 pm
FLASH NEWS

ആര്‍എസ്ബിവൈ കാര്‍ഡ് പുതുക്കല്‍: ഓപറേറ്റര്‍മാര്‍ക്ക് ഇന്നലെയും ശമ്പളം കിട്ടിയില്ല

Published : 13th July 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ഫോട്ടോയെടുപ്പും പുതുക്കല്‍ ജോലികളും ചെയ്ത ഓപറേറ്റര്‍മാര്‍ ഇന്നലെയും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തി.
ആര്‍എസ്ബിവൈ ഫോട്ടോയെടുക്കല്‍ ജോലികള്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ കരാപ്പുഴയിലുള്ള ഓഫിസിലാണ് ഓപറേറ്റര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഉത്തരേന്ത്യയിലെ സ്വകാര്യ കമ്പനിയാണ് സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ ജോലികള്‍ ചെയ്യുന്നതിന് കരാര്‍ എടുത്തിരിക്കുന്നത്.
ഇവര്‍ പിന്നീട് മറ്റൊരു സ്വകാര്യ കമ്പനിക്ക് സബ് കൊടുത്തിരിക്കുകയാണ്. ഈ കമ്പനിയുടെ കീഴില്‍ ജില്ലയില്‍ കാര്‍ഡ് പുതുക്കല്‍ ജോലി ചെയ്ത 60ഓളം ഓപറേറ്റര്‍ മാര്‍ക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാന്‍ കമ്പനി അധികൃതര്‍ വൈമനസ്യം കാട്ടിയത്.ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഓപറേറ്റര്‍മാര്‍ കരാപ്പുഴയിലെ ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് കമ്പനി പ്രതിനിധികളും ഓപറേറ്റര്‍മാരും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലാണ് അന്ന് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ ഇന്നലെയും ശമ്പളം നല്‍കാന്‍ കമ്പനി തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ഓപറേറ്റര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയത്. കോട്ടയം വെസ്റ്റ് പൊലിസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇന്ന് മുഴുവന്‍ ഓപറേറ്റര്‍മാര്‍ക്കും ശമ്പളം കൊടുക്കുമെന്ന് കമ്പനി മാനേജര്‍ റോഷന്‍സിങ് പോലിസ് സാന്നിധ്യത്തില്‍ അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.

(Visited 38 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക