|    May 30 Tue, 2017 7:08 am
FLASH NEWS

ആര്‍എസ്പിയില്‍ പൊട്ടിത്തെറി;ചന്ദ്രചൂഡനും അസീസും നേര്‍ക്കുനേര്‍

Published : 3rd July 2016 | Posted By: mi.ptk

asees-chandrachoodan

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെക്കുറിച്ച് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്റെ പ്രതികരണം. മുന്നണിമാറ്റം വേഗത്തിലായിപോയെന്നും എത്രകാലം ഈ മുന്നണിയില്‍ തുടരാനാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ ചന്ദ്രചൂഡന്‍ ആര്‍എസ്പിയുടെ തോല്‍വി ദയനീയമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുന്നണിമാറ്റം ആര്‍എസ്പിയുടെ തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്ന് എഎ അസീസ് പറഞ്ഞു. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം കൂട്ടായെടുത്തതായിരുന്നെന്നും എല്‍ഡിഎഫിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ആദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day