|    Sep 26 Wed, 2018 2:02 pm
FLASH NEWS

ആര്‍എസ്എസ്-സിപിഎം സൗഹൃദ ഗ്രാമപഞ്ചായത്ത് ജനങ്ങള്‍ തിരിച്ചറിയണം: എസ്ഡിപിഐ

Published : 10th May 2018 | Posted By: kasim kzm

പൊന്നാനി: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദന്‍കുട്ടി വിട്ട് നല്‍കിയ റോഡിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കിയത് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ആര്‍എസ്എസ് സൗഹൃദ പഞ്ചായത്താക്കുന്നതിന്റെ കൊടുക്കല്‍ വാങ്ങലുകളുടെ വൃത്തികെട്ട മുഖം വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ മാറഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വിലയിരുത്തി.
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന്‍ മുതല്‍ രൂപപ്പെട്ട് വന്ന ഇത്തരം പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്ഡിപിഐ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി കബീര്‍ പുറങ്ങ് സെക്രട്ടറിയായി നസീര്‍ പടിഞ്ഞാറ്റ്മുറിയേയും ഖജാഞ്ചിയായി മജീദ് പുറങ്ങിനേയും വൈസ് പ്രസിഡന്റായി ഹമീദ് മാരാമുറ്റം ജോയിന്റ് സെക്രട്ടറിമാരായി കബീര്‍ കാഞ്ഞിരമുക്ക്, നിയാസ് പുറങ് എന്നിവരേയും തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss