|    Sep 22 Sat, 2018 7:44 am
FLASH NEWS

ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം

Published : 29th August 2018 | Posted By: kasim kzm

വടകര: മണിയൂര്‍ കുന്നത്തുകരയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ പത്തു പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ പ്രസൂണ്‍, ശ്രീവിന്‍,രജീഷ്, അഭിരാം, ആര്‍എസ്എസ് കാരായ സി പി ബാബുരാജ്, ഇരിങ്ങോത്ത് സന്തോഷ്,സത്യന്‍, കെ പി പ്രതീഷ്, ഉണ്ണികൃഷ്ന്‍, ഗിഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉണ്ണികൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര, കൊയിലാണ്ടി ആശുപത്രികളിലും പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടയില്‍ ബോംബേറുണ്ടായതായും പറയുന്നു. ആര്‍എസ്എസ് സംഘടിപ്പിച്ച രക്ഷാ ബന്ധന്‍ ഉത്സവം സിപിഎം കയ്യേറി പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് ആര്‍ എസ് എസ് ആരോപണം.
എന്നാല്‍ ആര്‍എസ്എസുകാര്‍ യാതോരു പ്രകോപനവുമില്ലാതെ ആക്രമം അഴിച്ചു വിട്ടതാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു.
ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ് ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറയുന്നു. സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്യുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss