|    Oct 19 Thu, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍എസ്എസ്-സംഘപരിവാര ശക്തികളുടെ ദല്ലാളാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്‍

Published : 7th December 2015 | Posted By: SMR

തിരുവനന്തപുരം: ആര്‍എസ്എസ്-സംഘപരിവാര ശക്തികളുടെ ദല്ലാളായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഡോ. ബി ആര്‍ അംബേദ്കറുടെ 60ാം ചരമവാര്‍ഷിക ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി കേരളത്തില്‍ ഗോഡ്‌സേയിസമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ശ്രീനാരായണീയ ദര്‍ശനങ്ങളുടെ അന്തകനായി മാറിയ വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അവകാശമില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
രണ്ടു വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചപ്പോള്‍ അതിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നത് ആപത്കരമാണ്. ഭരണഘടനയുടെ സംരക്ഷണം ആവശ്യമുള്ളവര്‍ നീതി നിക്ഷേധിച്ചവരായി മാറിനില്‍ക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മന്ത്രി പി കെ ജയലക്ഷമി, ഡോ. ശശിതരൂര്‍ എംപി, എം എം ഹസന്‍, എന്‍ പീതാംബരക്കുറുപ്പ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക