|    Mar 26 Sun, 2017 5:07 am
FLASH NEWS

ആര്‍എസ്എസ് ശാഖ തടഞ്ഞാല്‍ പ്രകോപനം ഉണ്ടാവും: കെ സുരേന്ദ്രന്‍

Published : 6th September 2016 | Posted By: SMR

ksurendran

പാലക്കാട്: ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരീശിലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപ്പൂര്‍വം പ്രകോപനമുണ്ടാക്കുവാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അത് വ്യക്തമാക്കട്ടെയെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാഖ തടയുവാന്‍ കോടിയേരി ബാലകൃഷ്ണന്‍ വന്നാല്‍ അതിനെ വെറുതെവിടാന്‍ ഉദ്ദേശ്യമില്ല. ജനാധിപത്യപരമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ തടയാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ അത് സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി ആര്‍എസ്എസിനെയും ബിജെപിയെയും വരുതിയില്‍ നിര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു
ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നു സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി അക്രമങ്ങള്‍ക്ക് ശ്രമിക്കുകയാണ്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സമാധാനമുണ്ടാക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി അണികളെ നിലയ്ക്കു നിര്‍ത്തുവാന്‍ സിപിഎം നേതൃത്വം തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്.

(Visited 926 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക