|    Dec 12 Wed, 2018 10:33 am
FLASH NEWS
Home   >  News now   >  

ആര്‍എസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് കാനം

Published : 4th May 2018 | Posted By: G.A.G

കൊല്ലം:  ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂരില്‍  ആര്‍എസ്എസ് വോട്ട് ചെയ്താലും ഇടതുമുന്നണി സ്വീകരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു വോട്ട് ചെയ്യാമെന്ന് ആര്‍എസ്എസുകാര്‍ക്കു തോന്നുകയാണെങ്കില്‍ വേണ്ടെന്നു ഞങ്ങള്‍ പറയില്ലെന്നും കാനം പറഞ്ഞു.  ആര്‍എസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരാളുടെ വോട്ട് വേണ്ടെന്നു പറയാന്‍ എന്താണ് അധികാരമെന്ന ചോദ്യമായിരുന്നു കാനത്തിന്റെ മറുപടി. കേരളത്തില്‍ ഇല്ലാത്ത ബിജെപിയല്ല ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ മുഖ്യശത്രുവെന്നും യുഡിഎഫിനെ പരാജയപ്പെടുത്തുകയാണു ലക്ഷ്യമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
എല്‍ഡിഎഫിനു വോട്ട് ചെയ്യാമെന്ന് ആര്‍എസ്എസുകാര്‍ക്കു തോന്നുകയാണെങ്കില്‍ വേണ്ടെന്നു ഞങ്ങള്‍ പറയില്ല. അവര്‍ ആര്‍ക്കാണു വോട്ട് ചെയ്തതെന്നു പോയി നോക്കാനും പറ്റില്ല. കാനം വ്യക്തമാക്കി.
അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തിലുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ക്കു വോട്ട് ചെയ്യുമെന്നു പറയാത്ത പാര്‍ട്ടിയാണു കേരള കോണ്‍ഗ്രസ് (എം). അവരെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. അഭിപ്രായസമന്വയമില്ലാതെ ഒരു പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാകില്ല- കാനം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss