|    Nov 13 Tue, 2018 8:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആര്‍എസ്എസ് വേദിയിലേക്ക് രാഹുലിനും യെച്ചൂരിക്കും ക്ഷണം

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പ്രഭാഷണ ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും അടക്കമുള്ളവര്‍ക്ക് ക്ഷണം.
സപ്തംബര്‍ 17 മുതല്‍ 19 വരെ ‘ദ ഇന്ത്യ ഓഫ് ദ ഫ്യൂച്ചര്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലേക്കാണ് ഇവരെ ആര്‍എസ്എസ് ക്ഷണിച്ചത്. മറ്റു പ്രതിപക്ഷ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ആര്‍എസ്എസ് വക്താവ് അറിയിച്ചു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നേരത്തേ, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും വിവാദമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss