|    Mar 24 Fri, 2017 5:45 am
FLASH NEWS

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വീണ്ടും സമന്‍സ്. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അസമിലെ കാംമരൂപ് മെട്രൊപൊളിറ്റന്‍ കോടതിയാണ് സപ്തംബര്‍ 29ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് രാഹുലിന് സമന്‍സ് അയച്ചത്. ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭീവണ്ടിയില്‍വച്ചാണ് രാഹുല്‍ ആര്‍എസ്എസിനെതിരേ പരാമര്‍ശം നടത്തിയത്.  ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊന്നതെന്നും ഇന്നവരുടെ ആളുകള്‍ അദ്ദേഹത്തെക്കുറിച്ച് വാചാലരാവുന്നുവെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. രാഹുലിനെതിരേ നിയമനടപടിക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് രാജേഷ് കുന്തെയാണ് ആദ്യം കോടതിയെ സമീപിച്ചത്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക