|    Aug 17 Thu, 2017 5:16 pm
FLASH NEWS

ആര്‍എസ്എസ് ലക്ഷണമൊത്ത ഗുണ്ടാസംഘം: ഇപി ജയരാജന്‍

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാന്‍ ബ്രിട്ടീഷുകാരന്‍ പടച്ചുവിട്ട ഗുണ്ടാസംഘമാണ് ആര്‍എസ്എസ് എന്ന് ഇ പി ജയരാജന്‍ എംഎല്‍എ. വര്‍ഗീയ ഫാസിസ്റ്റ് കോര്‍പറേറ്റ് കൂട്ടായ്മയ്‌ക്കെതിരെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാളയം രക്തസാക്ഷി സ്‌ക്വയറില്‍ സംഘടിപ്പിച്ച ജനകീയ സംഗസമവും  സൗഹൃദ ചങ്ങലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ന്യൂനപക്ഷ സമൂഹങ്ങള്‍ ഇടതുപക്ഷത്തിന് ശക്തിപകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എംഎ ജലീല്‍ പുനലൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎല്‍എ, സി കെ നാണു എംഎല്‍എ, ഉഴവൂര്‍ വിജയന്‍, കാരാട്ട് റസാഖ് എംഎല്‍എ, പി വി അന്‍വര്‍ എംഎല്‍എ, അഡ്വ. ആന്റണി രാജു, പിഎം സണ്ണി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക