|    Oct 19 Fri, 2018 12:00 am
FLASH NEWS
Home   >  National   >  

ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ പ്രസംഗ വേദി സര്‍ക്കാര്‍ റദ്ദാക്കി

Published : 5th September 2017 | Posted By: shadina sdna

കൊല്‍ക്കത്ത: ഒക്ടോബര്‍ മൂന്നിന് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് പങ്കെടുക്കുന്ന പരിപാടിയുടെ പ്രസംഗ വേദിയുടെ അനുമതി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി.  സിസ്റ്റര്‍ നിവേദിത അനുസ്മരണത്തിനുള്ള വേദിയാണ് റദ്ദാക്കിയത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ ഓഡിറ്റോറിയമായ മഹാജതി സദനിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാര്‍ നടപടി. ബംഗാള്‍ ഗവര്‍ണര്‍ കേഷരിനാഥ് ത്രിപാഠി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തിലാണ് മോഹന്‍ഭാഗവതിന്റെ പ്രസംഗം. ജൂലായില്‍ തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. അറ്റകുറ്റപണിയുണ്ടെന്നും ഓഡിറ്റോറിയം അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ സംഘാടകരെ അറിയിക്കുകയുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss