|    Nov 19 Sun, 2017 4:44 am
FLASH NEWS

ആര്‍എസ്എസ് മതേതരത്വ ബഹുസ്വരതയെ അട്ടിമറിക്കുന്നു: റോയി അറയ്ക്കല്‍

Published : 12th August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഭരണകൂടങ്ങളുടെ ഒത്താശയോടെ ഗോരക്ഷക വേഷമണിഞ്ഞ ആര്‍എസ്എസ് നിയമം കൈയില്‍ എടുത്ത് നിരപരാധികളെ തെരുവില്‍ തല്ലിക്കൊന്ന്് രാജ്യത്തിന്റെ മതേതരത്വ ബഹുസ്വര സ്വഭാവത്തെ അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തി വരുന്നത്. ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ദേശിയ കാംപയിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റി നടത്തിയ പ്രവര്‍ത്തക കണ്‍വണ്‍ഷന്‍ റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി കെ കെബീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യാ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പു ചെയ്ത് സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടുകയാണെന്നും പശുവിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നേരെ നിത്യേന ആക്രമണം നടക്കുന്നുവെന്ന് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടും മുഖ്യ പ്രതിപക്ഷ കക്ഷികള്‍ ബോധപൂര്‍വമായ നിസ്സംഗതയാണ് തുടരുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഹസീബ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കീഴേടം, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടി സുബൈര്‍ വെള്ളാപള്ളില്‍, നഗരസഭാ കൗണ്‍സിലര്‍ ബിനു നാരായണന്‍, മണ്ഡലം ഖജാന്‍ജി അയ്യൂബ് ഖാന്‍ കാസിം, എസ്ഡിടിയു മേഖല പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, യാസിര്‍ കാരയ്ക്കാട് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക