|    Jun 22 Fri, 2018 1:13 pm
FLASH NEWS
Home   >  National   >  

ആര്‍എസ്എസ് ഭീകര പാര്‍ട്ടി;നരേന്ദ്രമോദി ഭീകരവാദി:പാക് വിദേശകാര്യമന്ത്രി

Published : 3rd October 2017 | Posted By: mi.ptk

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയിലാണ് പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം. ‘പാകിസ്താന്‍ ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നു എന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരവാദിയാണ്’എന്നായിരുന്നു ആസിഫിന്റെ പ്രസ്താവന. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തംപുരണ്ട കൈകളാണ് മോദിയുടേതെന്നും ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് എന്ന ഭീകര പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പാകിസ്താനനെ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന് സുഷമ സ്വരാജ് വിശേഷിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss