|    Jan 22 Mon, 2018 3:44 am
FLASH NEWS

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധമിരമ്പി

Published : 11th August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക “ എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ ദേശീയ കാംപയിനിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ സംഘടിപ്പിച്ച ബഹുജന റാലിയിലും പ്രതിരോധ സംഗമത്തിലും പ്രതിഷേധമിരമ്പി.  ബഹുജന റാലിയില്‍ സംഘപരിവാര തല്ലിക്കൊല്ലലിനെതിരേയുള്ള നിശ്ചലദൃശ്യങ്ങള്‍  ഹിന്ദുത്വ ഭീകരതയെ തുറന്ന് കാണിക്കുന്നതായിരുന്നു. വര്‍ഗീയ ശക്തികളുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞി ഫൈസല്‍, കാസര്‍ക്കോട് റിയാസ് മൗലവി, ഹരിയാനയിലെ ജുനൈദ്, ഹരിയാനയിലെ ചുട്ടെരിക്കപ്പെട്ട ദലിത് കുഞ്ഞുങ്ങള്‍, എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് വന്‍സാരെ തുടങ്ങിയ വിഷയങ്ങള്‍ നിശ്ചല് ദൃശ്യങ്ങളിലുണ്ടായിരുന്നു. എസ്ഡിപിഐ ജില്ലാ  നിയോജക മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി. പ്രതിരോധ സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഉദ്്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day