|    Nov 19 Sun, 2017 3:53 pm
FLASH NEWS

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ ബഹുജനറാലിയും പ്രതിരോധ സംഗമവും നാളെ

Published : 9th August 2017 | Posted By: fsq

 

പാലക്കാട്: ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക എസ്ഡിപിഐ ദേശീയ കാംപയിന്റെ ഭാഗമായി  ജില്ലാ കമ്മിറ്റി നാളെ ചെറുപ്പളശേരിയില്‍ ആര്‍എസ്എസ് ഭീകരതക്കെതിരേ ബഹുജന റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിക്കും. ഹിന്ദുത്വ ഫാഷിസം അതിന്റെ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് നല്‍കുന്ന വില പോലും കല്‍പ്പിക്കാതെ മുസ്‌ലിംകളെയും ദലിതുകളെയും നാടിന്റെ നാനാഭാഗത്തും നിന്ദ്യമായി തല്ലികൊല്ലുന്ന വാര്‍ത്തകളാണ് ദിനേന കേള്‍ക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയെയും പൗരസ്വാതന്ത്ര്യത്തെയും ബാധിച്ചിട്ടുള്ള ഈ അപകടം നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അധികാരികളോ നിയമം നടപ്പാക്കേണ്ട പോലിസോ പശു ഭീകരതയെ തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വലിയൊരു ജനവിഭാഗം ധാരുണമായ കൊലപാതങ്ങള്‍ക്ക് നിഷ്‌ക്രിയ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ എസ്എസ് നടത്തുന്ന തല്ലിക്കൊല്ലല്‍ ചെറുക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തു ബഹുജനറാലിയും പ്രതിരോധ സംഗമവും സംഘടിപ്പിക്കുന്നത്. പ്രതിരോധ സംഗമം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. വിളയോടി ശിവന്‍ കുട്ടി,സലീന പ്രക്കാനം, ഇ എസ് കജാഹുസൈന്‍,  പ്രഭാകരന്‍ വരപ്രത്ത്, അബ്ദുല്‍ മജീദ് ഖാസിമി, നാസര്‍ മൗലവി എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന്  ചെറുപ്പുളശ്ശേരി പട്ടാമ്പി റോഡ് മഞ്ചക്കലില്‍ നിന്നും ബഹുജനറാലി ആരംഭിക്കും. 5ന്് പ്രതിരോധ സംഗമം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നെന്മാറ,സെക്രട്ടറി അലവി കെ ടി പൈലിപ്പുറം, സ്വാഗതസംഘം കണ്‍വീനര്‍ ഷരീഫ് തൃക്കടീരി പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക