|    Oct 23 Tue, 2018 4:59 pm
FLASH NEWS

ആര്‍എസ്എസ് ഭാരതത്തിന്റെ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്നു: രമേശ് ചെന്നിത്തല

Published : 16th January 2017 | Posted By: fsq

 

പത്തനംതിട്ട: ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഭാരതത്തിന്റെ മഹത്തായ മൂല്യങ്ങളെയും സംസ്‌കാരത്തെയും ചവിട്ടി മെതിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് ക്യാംപ് അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജി ധരിക്കാനുളള വസ്ത്രം നിര്‍മിക്കാന്‍ നൂല്‍ നൂല്‍ക്കുന്നിടത്ത് പബ്ലിസിറ്റിക്കായി ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോയ്ക്കായി മോദി പോസ് ചെയ്യുകയാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമര നേതാക്കളെയും അപമാനിക്കുന്നത് നിത്യസംഭവമായി മാറിയിക്കുകയാണ്. നോട്ട് നിരോധനം ആസൂത്രിത കൊള്ളയാണ്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ഏകാധിപതിയായ ഭരണാധികാരിയായി മോദി മാറിയിരിക്കുകയാണ്.  ബിജെപി കോ ണ്‍ഗ്രസ് മുക്ത ഭാരതവും സിപിഎം കോണ്‍ഗ്രസ് മുക്ത കേരളവും സ്വപ്‌നം കണ്ട് മലര്‍പൊടിക്കാരനെ പോലെ മുന്നോട്ട് പോകുകയാണ്. അപകടകരമായ ഈ സ്ഥിതിയില്‍ മതേതര ശക്തികളുടെ പൂര്‍ണയോജിപ്പ് അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു.  യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്്് അധ്യക്ഷത വഹിച്ചു. ശരത്ചന്ദ്ര പ്രസാദ്, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എംഎല്‍എ, പന്തളം സുധാകരന്‍, ജോണ്‍സണ്‍ ഏബ്രഹാം, പി മോഹന്‍രാജ്, പഴകുളം മധു, കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, മറിയാമ്മ ചെറിയാന്‍, എ സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ കെ റോയ്‌സണ്‍, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, എസ് ബിനു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss