|    Jan 21 Sat, 2017 1:38 am
FLASH NEWS

ആര്‍എസ്എസ് ഭക്തസംഘടനയാണ്:പ്രയാര്‍ ഗോപാലകൃഷ്ണന്‍

Published : 7th September 2016 | Posted By: mi.ptk

prayar-gopala-krishanan

പത്തനംതിട്ട: ആര്‍എസ്എസ് ഒരു ഭക്ത സംഘടനയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ആര്‍എസ്എസ് ഒരു ഭക്ത സംഘടനായാണെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് അവരുടേതായ നയങ്ങളും പരിപാടികളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നടത്തുന്നതിനെ എതിര്‍ക്കില്ല. എന്നാല്‍ ആയുധ പരിശീലനം ക്ഷേത്രത്തില്‍ പറ്റില്ലെന്ന് പറയേണ്ടി വരുമെന്നും പറ്റാത്ത കാര്യങ്ങള്‍ പറ്റില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടെന്നും പ്രയാര്‍ പറഞ്ഞു.
ക്ഷേത്ര കാര്യങ്ങളില്‍ ആര്‍എസ്എസുമായി സഹകരിക്കുമെന്ന പ്രയാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിടി ബല്‍റാം എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നോമിനിയായാണ് പ്രയാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്നും ബല്‍റാം ഓര്‍മപ്പെടുത്തിയിരുന്നു.
o-abdulla-short-card

rss-short-ad

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 575 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക