|    May 28 Sun, 2017 4:38 am
FLASH NEWS

ആര്‍എസ്എസ് ബ്രിട്ടീഷുകാരുമായി കൈകോര്‍ത്തു: നടി രമ്യ

Published : 4th September 2016 | Posted By: SMR

RAMYA

മൈസുരു: ബിജെപിയും ആര്‍എസ്എസും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവര്‍ ബ്രിട്ടീഷുകാരുമായി കൈകോര്‍ത്തുവെന്നും പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ. ഒരു കിലോമീറ്റര്‍ നീളമുള്ള ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ എന്‍എസ്‌യുഐ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. പാകിസ്താന്‍ നരകമല്ല എന്ന തന്റെ പ്രസ്താവനയെച്ചൊല്ലി ബിജെപി നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് രമ്യ ആര്‍എസ്എസിനെതിരേ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ബ്രിട്ടീഷുകാരുമായി കൈകോര്‍ത്തവര്‍ക്കാണ് തന്റെ ദേശസ്‌നേഹത്തില്‍ സംശയം. നമുക്ക് വിവിധ ഭാഷകളും മതങ്ങളും ജാതികളുമുണ്ട്. പക്ഷേ, ജനങ്ങള്‍ വസുദൈവ കുടുംബകം പോലെ ഐക്യപ്പെടേണ്ടത് ആവശ്യമാണ്- രമ്യ പറഞ്ഞു. പാകിസ്താന്‍ നരകമല്ല എന്ന പരാമര്‍ശം നടത്തിയ ശേഷം മൈസുരുവിലെത്തിയ രമ്യക്കെതിരേ സംഘപരിവാരം വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചിരുന്നത്. മംഗളുരു നരകമാണെന്നും അവര്‍ പറഞ്ഞു എന്നാണാരോപണം. എന്നാല്‍, അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് രമ്യ പിന്നീട് വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരും പാക് ഭരണകൂടവും തമ്മില്‍ നടത്തിയ വാക് പോരിനിടെയാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാകിസ്താന്‍ നരകമാണെന്ന് പറഞ്ഞത്. എന്നാല്‍ അത് പരീക്കറിന്റെ മാത്രം അഭിപ്രായമാണെന്നും തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നുമായിരുന്നു രമ്യയുടെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day