|    May 27 Sat, 2017 2:18 am
FLASH NEWS

ആര്‍എസ്എസ് ബലിദാനി വിനീഷ് കുപ്രസിദ്ധ മോഷ്ടാവും ക്രമിനലും

Published : 5th September 2016 | Posted By: Navas Ali kn

VINEESH

കണ്ണൂര്‍ തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പന്നിയോടന്‍ ഹൗസില്‍ മാവില ബിനീഷ് ഒട്ടേറെ തവണ പോലിസിന്റെ പിടിയിലകപ്പെട്ട കുപ്രസിദ്ധ മോഷ്ടാവായിരുന്നു എന്ന് വെളിപ്പെടുത്തല്‍. 150 പവനും പണവും കവര്‍ന്ന കേസില്‍ പോലിസ് വിനീഷിനെയും സംഘത്തെയും അറസ്റ്റു ചെയ്തതിന്റെ പത്രകട്ടിങ്ങും ഫോട്ടോയും സഹിതമാണ് ആര്‍എസ്എസ് ബലിദാനി മോഷ്ടാവായിരുന്നു എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തലശ്ശേരിയില്‍ മുപ്പത് വീടുകള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയായിരുന്നു വിനീഷ്. സ്വര്‍ണ്ണത്തിനു പുറമെ രണ്ടര ലക്ഷം ഡോളറും ലക്ഷക്കണക്കിനു രൂപയും വിനീഷും സംഘവും മോഷ്ടിച്ചതായി പോലിസ് വെളിപ്പെടുത്തിയിരുന്നു. പാനൂര്‍ വെള്ളങ്ങാട്ടെ ആര്‍എസ്എസ് മുഖ്യശിക്ഷക് ആയിരുന്നു എരഞ്ഞിക്കന്റവിട നിവേദ് എന്ന അപ്പു, സഹോദരന്‍ നവനീത് എന്നിവരും മോഷണ സംഘത്തില്‍ കൂടെയുണ്ടായിരുന്നു. വിഗ്രഹ മോഷ്ടാവായ പ്രകാശ് ബോബുവിനോടൊപ്പവും വിനീഷ് മോഷണങ്ങള്‍ നടത്തിയിരുന്നു. 2015 ജൂലൈ പത്തിന് വിനീഷ് ഉള്‍പ്പടെയുള്ള മോഷണ സംഘത്തെ മാരകായുധങ്ങളുമായി പോലിസ് അറസ്റ്റു ചെയ്തു. എന്നാല്‍ വീനിഷുമായി ആര്‍എസ്എസിന് ഒരു ബന്ധവും ഇല്ലെന്നായിരുന്നു നേതൃത്വം ആ സമയത്ത് പറഞ്ഞിരുന്നത്. അതേ സമയം ദിവസങ്ങള്‍ക്കു മുന്‍പ് വിനീഷ് കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ് ഇയാളെ വീണ്ടും ഏറ്റെടുത്ത് ബലിദാനിയാക്കി. അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day