|    Jul 18 Wed, 2018 6:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Published : 12th March 2018 | Posted By: kasim kzm

തിരുവനന്തപുരം: തമലത്ത് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. തമലം സ്വദേശി ആര്‍ എസ് പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ പത്തോടെ തമലം ചുള്ളമുക്കിലായിരുന്നു സംഭവം. കൊടിമരം സ്ഥാപിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവരുകയായിരുന്നു. കൈയില്‍ വെട്ടേറ്റ ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss