|    Oct 19 Thu, 2017 3:41 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 6th October 2017 | Posted By: mi.ptk

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 13 പ്രതികളാണ് ഉള്ളത്. വ്യക്തിവിരോധവും രാഷ്ട്രീയ വൈരാഗ്യവുമാണ് രാജേഷിന്റെ കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ജൂലൈ 29നാണ് ആര്‍എസ്എസ് ശാഖാ കാര്യവാഹകനായ രാജേഷ് കൊല്ലപ്പെട്ടത്. ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ ഒരു സംഘം പിന്തുടര്‍ന്നെത്തി അക്രമിക്കുകയായിരുന്നു. ശരീരത്തില്‍ മാരകമായി വെട്ടേറ്റ രാജേഷിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ കൈപ്പത്തി അറ്റ് പോയ നിലയിലായിരുന്നു. ദേഹമാസകലം 40ലധികം മുറിവുകളുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക