|    Jul 21 Sat, 2018 1:21 pm
FLASH NEWS

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് ബോംബ് കണ്ടെത്തി

Published : 15th September 2017 | Posted By: fsq

 

തലശ്ശേരി: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന നെട്ടൂര്‍ ഇല്ലിക്കുന്ന് ചര്‍ക്കക്കാവിന് സമീപം ആര്‍എസ്എസ് പ്രവനര്‍ത്തകന്റെ വീട്ടുമുറ്റത്ത് ബോംബ് കണ്ടെത്തി. ഇല്ലിക്കുന്ന് ചൂര്യായി വയക്കര ബാബുവിന്റെ മകന്‍ അക്ഷയ് കുമാറിന്റെ വീട്ടുമുറ്റത്താണ് പൊട്ടാത്ത നിലയിലുള്ള ബോംബ് കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ധര്‍മടം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരപ്രദേശങ്ങളില്‍ പോലിസ് റെയ്ഡ് നടത്തി. ബോംബ് എറിഞ്ഞതല്ല കൊണ്ടുവച്ചതാണെന്നാണ് പോലിസ് നിഗമനം. അക്ഷയ് കുമാറിന്റെ വീട്ടിനടുത്തുവച്ച് കഴിഞ്ഞ ദിവസം ചിറമ്മലിലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഒരു വിവാഹ വീടിനടുത്തു വച്ചാണു അക്രമം നടന്നിരുന്നത്. ബോംബ് ധര്‍മടം പോലിസ് നിര്‍വീര്യമാക്കി. തടഞ്ഞുനിര്‍ത്തി ഫോണും പണവും കവര്‍ന്നതായി പരാതിവിദ്യാനഗര്‍: കൂട്ടുകാരനോടൊപ്പം നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് ഫോണും പണവും കവര്‍ന്നതായി പരാതി. ചെമ്പരിക്ക പിഎം ഹൗസിലെ മുഹമ്മദ് റിയാസിന്റെ പരാതിയില്‍ ആലംപാടിയിലെ മസൂദ്, ശുഹൈബ്, റിയാസ്, ഷമീം, ഹബീബ് തുടങ്ങിയവര്‍ക്കെതിരെ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. 12ന് രാത്രി ആലംപാടി പള്ളിക്ക് സമീപം വച്ച് പരാതിക്കാരന്റെ 7000 രൂപയും എടിഎം കാര്‍ഡും അടങ്ങുന്ന പേഴ്‌സും സുഹൃത്ത് യൂസഫിന്റെ 1000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നാണ് പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss