|    May 25 Thu, 2017 6:54 am
FLASH NEWS

ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; തില്ലങ്കേരി പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താല്‍

Published : 26th August 2016 | Posted By: SMR

ഇരിട്ടി: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം, ആര്‍എസ്എസ് സംഘം നടത്തിയ ഘോഷയാത്രയോടനുബന്ധിച്ച് ഇരിട്ടിക്കു സമീപം കാക്കയങ്ങാടുണ്ടായ സംഘര്‍ഷം മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിച്ചു. കാക്കയങ്ങാട് കടുക്കാപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരുസംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് പാലക്കില്‍ വീട്ടില്‍ സുജേഷി(30)നാണു വെട്ടേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു സംഭവം. മുഖംമൂടി ധരിച്ചെത്തിയ 15ഓളം വരുന്ന സംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിനും വയറിനും തലയ്ക്കും വെട്ടേറ്റ സുജേഷിനെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുത്രിയിലും പ്രവേശിപ്പിച്ചു. ആക്രമം തടയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരായ സന്തോഷ്(35), എം വി ദീപേഷ് (24), കെ പി അരുണ്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജേഷും മറ്റ് ബിജെപി പ്രവര്‍ത്തകരും സുഹൃത്തായ ധനേഷിന്റെ വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കെത്തിയതായിരുന്നു ഇതിനിടയിനാണ് അക്രമം. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണു ബിജിപി, ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. പ്രദേശത്ത് കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി.
അതിനിടെ, ശ്രീകൃഷ്ണജയന്തി-ചട്ടമ്പി സ്വാമി റാലികളോടനുബന്ധിച്ചു സംഘര്‍ഷാവസ്ഥ നിലനിന്ന കാക്കയങ്ങാട്, പുല്ലാഞ്ഞിയോട് ഭാഗങ്ങളില്‍ രണ്ടിടത്ത് ബോംബ് സ്‌ഫോടനമുണ്ടായി.
ശോഭയാത്രയോടനുബന്ധിച്ച് ബുധനാഴ്ച കാക്കയങ്ങാട് ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പുല്ലാഞ്ഞിയോട് ബ്രാഞ്ച് സെക്രട്ടറി സുരേഷിനും വിനോദിനും മര്‍ദനമേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day