|    Oct 21 Sun, 2018 8:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗവര്‍ണര്‍ക്കെതിരേ ബിജെപി

Published : 15th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനമൊഴിയുകയാണ് നല്ലതെന്ന് ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തയ്യാറാവുന്നില്ല. ഗവര്‍ണര്‍ പദവിയോട് അല്‍പമെങ്കിലും നീതിപുലര്‍ത്താന്‍ ആഗ്രഹവും തന്റേടവുമുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഗവര്‍ണര്‍ തയ്യാറാവണം. അതിനു സാധിക്കില്ലെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോവുകയാണ് വേണ്ടത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് നിരന്തരം കൊല ചെയ്യപ്പെടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. എല്ലാ പൗരന്മാരുടെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഗവര്‍ണറും മനസ്സിലാക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss